6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സഹകരണ ബാങ്ക് ജീവനക്കാർക്കായി ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു





പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എ.ഐ.സി.റ്റി.ഇ  യുമായി സഹകരിച്ച് ഫെബ്രുവരി 4,5  തീയതികളില്‍ സഹകരണ ബാങ്ക് ജീവനക്കാർക്കായി ദ്വിദിന കസ്റ്റമർ റിലേഷൻ മാനേജ്‌മെന്റ് പരിശീലന പരിപാടി ‘ഡിജിറ്റൽ കോ-ഓപ്പറേറ്റീവ് എഡ്ജ്’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. സമൂഹത്തിലെ സാധാരണക്കാരുമായി ബന്ധപെട്ടു നിൽക്കുന്ന സഹകരണ ബാങ്കിലെ ജീവനക്കാർക്ക് പ്രൊഫഷണൽ സമീപനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ്  ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻ മാനേജ്‌മെന്റ്, മൊബൈൽ കസ്റ്റമർ റിലേഷൻ മാനേജ്‌മെന്റ്, കസ്റ്റമർ മാപ്പിംഗ്, കംപ്യൂട്ടർ ലാബിന്റെ സഹായത്തോടെ കസ്റ്റമർ റിലേഷൻ മാനേജ്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പ്രായോഗിക പരിശീലനം, ഡേറ്റാ മൈനിംഗ് സോഫ്റ്റ്‌വെയർ, ഡേറ്റാ അനലറ്റിക്കൽ സോഫ്റ്റ്‌വെയർ എന്നിവയിലുള്ള വിദഗ്ധ പരിശീലനവും  നൽകും. തിരഞ്ഞെടുക്കപ്പെട്ട 30 സഹകരണ ബാങ്ക് ജീവനക്കാർക്കാണ് പരിശീലനം. പ്രവേശനം സൗജന്യം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റ് നൽകും.
ഫെബ്രുവരി 4 ന് രാവിലെ 09 :30  ന് കോളേജ് പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ, കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീ. ജോയ് വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും. ഇടുക്കി ജില്ലാ സഹകരണവിഭാഗം അസി. രജിസ്ട്രാർ ശ്രീ. സ്റ്റാൻലി എം.ജെ മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഷൈജു ഫ്രാൻസിസ് കുളയാടി പ്രത്യേക സന്ദേശം നൽകുന്നതുമാണ്. തുടർന്ന് നടക്കുന്ന പരിശീലന പരിപാടിയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ അഭിറാം ശ്രീകുമാർ, കസ്റ്റമർ റിലേഷൻ മാനേജ്‌മന്റ് കൺസൽട്ടൻറ് ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വെർച്വൽ റിയാലിറ്റി വിദഗ്ധ മോനിഷ എം മോഹനൻ, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, വകുപ്പ് കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ജിന്റുമോൾ ജോൺ, കൺവീനർ ജോസ് ആന്റണി, കിഷോർ ബേബി, സുനില സണ്ണി, മരിയ ജോസഫ്, പി അനുരാഗ് തുടങ്ങിയവർ നേതൃത്വം നൽകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!