Idukki വാര്‍ത്തകള്‍
നെടുങ്കണ്ടം പൊന്നാംകാണി – ഭോജൻപാറയിൽ വെട്ടേറ്റു മരിച്ച നിലയിൽ മധ്യവയസ്കനെ കണ്ടെത്തി

കോബെ സ്വദേശിയും ഭോജൻപാറയിൽ സ്ഥിരതാമസക്കാരനുമായ മുരുകേശനാണ് (55) കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ട് അഞ്ചോടെ മുരുകേശൻ താമസിക്കുന്ന വീട്ടിനുള്ളിലാണ് സംഭവം.
ഇയാളുടെ വീടിന് സമീപം താമസിക്കുന്ന ജേഷ്ഠ സഹോദര പുത്രന്മാരായ ഭുവനേശ്വർ,
വിഗ്നേശർ എന്നിവർ ചേർന്നാണ് മുരുകേശനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ ഇരുവർക്കുമായി പൊലീസ് തിരച്ചിൽ തുടരുകയാണ്.









































































