San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ക്രിസ്മസ്-പുതുവത്സരാഘോഷം; അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമക്കണം: എം. എം മണി എംഎല്‍എ



ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കണമെന്ന് എം.എം മണി എംഎല്‍എ. എക്സൈസ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി  ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനായി അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 2026 ജനുവരി 5  വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

വ്യാജ മദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ താഴെ പറയുന്ന ട്രോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ വിവരം അറിയിക്കാം.  കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്.

കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


ജില്ലയിലെ  എക്‌സൈസ് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍


സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി-04862 232469, 9400069532

നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി- 04864 225782, 9400069534

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തൊടുപുഴ-04862 223147,9400069530

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പീരുമേട് -04869 232018, 9400069526

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍ -04864 278356, 9400069524

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടുമ്പന്‍ചോല -04868 233247 , 9400069528

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇടുക്കി- 04868 275567,9400068955

എക്‌സൈസ് റേഞ്ച് ഓഫീസ്, തൊടുപുഴ- 04862 228544,9400069544

എക്‌സൈസ് റേഞ്ച് ഓഫീസ്, മൂലമറ്റം -04862 233114, 9400069543

എക്‌സൈസ് റേഞ്ച് ഓഫീസ്, ദേവികുളം-04865 230806 , 9400069536

എക്‌സൈസ് റേഞ്ച് ഓഫീസ്, കട്ടപ്പന- 04868 274465, 9400069540

എക്‌സൈസ് റേഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍-04869 253173, 9400069541

എക്‌സൈസ് റേഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല -04868 234280, 9400069539

എക്‌സൈസ് റേഞ്ച് ഓഫീസ്, പീരുമേട് – 04869 233028, 9400069545

എക്‌സൈസ് റേഞ്ച് ഓഫീസ്, അടിമാലി – 04864 225118, 9400069538

എക്‌സൈസ് റേഞ്ച് ഓഫീസ്, തങ്കമണി – 04868 275968, 9400069542

എക്‌സൈസ് റേഞ്ച് ഓഫീസ്, മറയൂര്‍- 04865 252526, 9400069537

എക്‌സൈസ് ചെക്ക് പോസ്റ്റ്, കുമിളി – 04869 223458, 9400069546

എക്‌സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട് – 04868 220350, 9496499360

എക്‌സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട്- 04868 279102, 9400069548

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ- 04862 222493, 9447178058









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!