Idukki വാര്‍ത്തകള്‍
അണക്കര ചക്കുപള്ളത്ത് 65 കിലോയോളം മോഷ്ടിച്ച പച്ച ഏലക്കയുമായി ഒരാളെ കുമളി പോലീസ് അറസ്റ്റ് ചെയ്തു

അണക്കര ചക്കുപള്ളത്ത് 65 കിലോയോളം മോഷ്ടിച്ച പച്ച ഏലക്കയുമായി ഒരാളെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ചക്കുപള്ളം തെങ്ങുംകവല പയ്യാനിക്കൽ മനു കുഞ്ഞുമോനെയാണ് ( 38) രണ്ടു ചാക്ക് പച്ച ഏലക്കയുമായി പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് 65 കിലോയോളം മോഷ്ടിച്ച പച്ച ഏലക്കായുമായി ചക്കുപള്ളം ചെമ്പരത്തിപ്പാറ ദേവീക്ഷേത്രത്തിന് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ മനു കുഞ്ഞുമോൻ എന്നയാളെ നാട്ടുകാർ കാണുകയും തടഞ്ഞു വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. ഗൂഡല്ലൂർ സ്വദേശിയായ ദീപക് രാമന്റെ ചക്കുപള്ളം ചെമ്പരത്തി പാറ ദേവീക്ഷേത്രത്തിന് സമീപത്തുള്ള തോട്ടത്തിൽ നിന്നുള്ള ഏലക്കയാണ് ഇയാൾ മോഷ്ടിച്ചത്. കുമളി പോലീസ് സ്ഥലത്തെത്തി തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.









































































