Idukki വാര്‍ത്തകള്‍
ഭക്ഷണ വിതരണം: ടെണ്ടര്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലെ ജെ.എസ്.എസ്.കെ, ട്രൈബല്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് പദ്ധതി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ടെണ്ടറുകള്‍ തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപതിയുടെ ആഫീസില്‍ നിന്നും അറിയാം. ഫോണ്‍: 04864 222670













































































