Idukki വാര്‍ത്തകള്‍
ട്രെയിനിംഗ് മെറ്റീരിയല്‍സ് ആവശ്യമുണ്ട്

ഇടുക്കി ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ജോബ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നതിന് ട്രെയിനിംഗ് മെറ്റീരിയല്‍സ് ലഭ്യമാക്കുന്നതിന് യോഗ്യതയുള്ളതും താല്‍പര്യമുള്ളതുമായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 140 വ്യക്തികള്‍ക്കാണ് (ഒരു ബാച്ച് 35 പേര്‍ എന്ന രീതിയില്‍ ആകെ 4 ബാച്ച്) പരിശീലനം. ക്വട്ടേഷന്‍ പൈനാവ് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തില്‍ ഡിസംബര്‍ 23 ന് വൈകിട്ട് 3 മണിക്കകം ലഭിക്കണം. അന്നേ ദിവസം 3.30ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് പൈനാവിലുള്ള ഇടുക്കി ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസില്‍ നിന്നും ലഭിക്കും.













































































