ഇടുക്കി
ടെറസിൻ്റെ മുകളിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 13 വയസുകാരൻ മരിച്ചു.

വാഴവര പരപ്പനങ്ങാടി മടത്തും മുറിയിൽ ബിജു സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡ് (അപ്പു 13 ) ആണ് മരിച്ചത്. ബിജുവിൻ്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനം. വാഴവര സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്.