എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ മർദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
എട്ട് വയസ് കാരിയായ പെൺകുട്ടിയെ മർദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു (30) വിനെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റുചെയ്ത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്ന് മുഖം മൂടി ധരിച്ച ഒരാൾ കുട്ടിയെ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ട് പോയി. അവിടെ വച്ച് കുട്ടിയുടെ ഇരുകരണത്തിനും അടിക്കുകയും കവിളിൽ കടിച്ച് വയ്ക്കുകയു ചെയ്തിട്ട് ഇയാൾ പോയി.
തുടർന്ന് കുട്ടി വിട്ടിൽ വന്ന് വീട്ടുകാരോട് വിവരം പറഞ്ഞു. പിന്നീട് വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു.
തുടർന്ന് ഇവർ നടത്തിയ കൗൺസിംഗിൽ കുട്ടി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ ഇവർ പരാതി നൽകി. പിന്നീട് കുട്ടിയെ വിശദമായ പരിശോധനക്കും മറ്റുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി.
പിന്നീട് പോലീസ് വിഷ്ണുവിനെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃത് സിംങ് നായകത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയിൽ .
















































































































