Idukki വാര്‍ത്തകള്‍
കട്ടപ്പന വെള്ളയാംകുടിയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തം

കട്ടപ്പന വെള്ളയാംകുടിയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തം.
വോയ്സ് ഓഫ് വെള്ളയാംകുടിയുടെയും മർച്ചന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ചെയർ പേഴ്സന് നിവേദനം നൽകി.
കഴിഞ്ഞ ഏതാനം മാസമായി വെള്ളയാംകുടി മേഖലയിൽ തെരുവുനായ ശല്യം വർദ്ധിച്ചിരിക്കുകയാണ്.
കൂട്ടാമായി എത്തുന്ന നായ്ക്കൾ സ്കൂൾ കുട്ടികൾക്കും വാഹനങ്ങൾക്കും ഭീഷണിയാണ്.
തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് വോയ്സ് ഓഫ് വെള്ളയാംകുടിയും മർച്ചന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ നഗരസഭ ചെയർ പേഴ്സൺ ബീന ടോമി, നഗരസഭ സെക്രട്ടറി അജി കെ തോമസ് എന്നിവർക്ക് നിവേദനം നൽകിയത്.
സ്കൂൾ പരിസരങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ സമീപവും ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും തെരുവുനായ ശല്യത്തിന് കാരണമാകുന്നുണ്ട്.









































































