6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എസ്എൻഡിപി യോഗം ഇരട്ടയാർ തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോൽസവം നടന്നു



SNDP യോഗം ഇരട്ടയാർ തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോൽസവം നടന്നു. ക്ഷേത്രം മേൽശാന്തി തെക്കേടത്ത് ഗോപൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തരാണ് പങ്കെടുത്തത്.


തുലാമാസത്തിലെ കറുത്തവാവിന് ശേഷമുള്ള ആദ്യ ദിവസം മുതൽ ഷഷ്ഠി ദിനം വരെ വ്രതം ആചരിച്ച ശേഷം സുബ്രഹ്മണ്യപ്രീതിക്കായി ഹൈന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ് ഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതിയ്ക്കാണ് ഈ വ്രതം അനുഷ്ഠിയ്ക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട്. ഷഷ്ഠി വ്രതം നോക്കുകവഴി ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും, കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങൾ മാറാനും നല്ലതാണെന്നാണ് വിശ്വാസം.രാവിലെ നാല് അമ്പതിന് പള്ളി ഉണർത്തുകയാണ് ചടങ്ങുകൾ ആരംഭിച്ചത് തുടർന്ന് ദർശനം അഭിഷേകം എന്നീ ചടങ്ങുകളും 6 30ന് മഹാഗണപതിഹോപം പന്തീരടി പൂജ തുടങ്ങിയ ചടങ്ങുകളുംപത്തുമണി മുതൽ വിശേഷാൽ അഭിഷേകങ്ങളായ ഉസ്താഭിഷേകം ദ്രവ്യ അഭിഷേകം തുടങ്ങിയവയും കലശ അഭിഷേകവും ഉച്ചപൂജയും അന്നദാനവും നടന്നു.


വൈകിട്ട് തുളസിപ്പാറ ഗുരുപൂർണിമ കുടുംബയോഗത്തിന്റെ കൊടിമരച്ചുവട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും ദീപാരാധനയ്ക്കുശേഷം ഭഗവാനെ പൂമൂടലും നടന്നു.
ക്ഷേത്രം പ്രസിഡണ്ട് ഷിബു സത്യൻ വൈസ് പ്രസിഡണ്ട് സഞ്ജയൻ വിഎസ് യൂണിയൻ കൗൺസിലർ രാജേഷ് കെ കെ, ശാഖാ യോഗം സെക്രട്ടറി രാജീവ് ടി കെ, വനിതാ സംഘം പ്രസിഡണ്ട് ബിന്ദു രാജീവ്, യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് അജിത്ത് ചാലിൽ , കുമാരി സംഘം പ്രസിഡണ്ട് ദേവിക സജി,മനോജ് സി ആർ ,അജി കണ്ടത്തിൽ, അജി തട്ടാരത്ത്, റെജി കളരിക്ക മാക്കൽ, ബിജു കെ എസ് , ബിജു ഇ പി , സുരേഷ് കെ പിതുടങ്ങിയവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!