ആയുര്‍വേദ നഴ്‌സ് – കൂടിക്കാഴ്ച്ച

നാഷണല്‍ ആയുഷ് മിഷന്‍ ഇടുക്കി ജില്ല കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ നഴ്‌സ് തസ്തികയിലേക്ക് നവംബര്‍ 01 ശനി രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തുന്നു. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന.
തസ്തിക – ആയുര്‍വേദ നഴസ്
യോഗ്യത – കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്
പ്രതിമാസ വേതനം – 14700/-. ഒഴിവ് – 1 (ആയുര്‍വേദ മെഡിക്കല്‍ കോളേജ്, ഉടുമ്പന്‍ചോല). പ്രായ പരിധി 40 വയസ് കവിയരുത്. ഫോണ്‍ നമ്പര്‍ : 04862 291782. ഇമെയില്‍ : [email protected]













































































