Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഒരു സീറ്റ് ബുക്ക് ചെയ്യൂ; പെർള–കുമളി സൂപ്പർഫാസ്റ്റിൽ യാത്ര ചെയ്താൽ സമ്മാനം



കട്ടപ്പന ∙ കെഎസ്ആർടിസിയുടെ പെർള – കുമളി സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുന്നവർക്കു സമ്മാനവുമായി മലയോര മേഖലാ പാസഞ്ചേഴ്സ് അസോസിയേഷൻ. ഇന്ന് ആരംഭിക്കുന്ന സമ്മാനപദ്ധതി ഒരുമാസം നീളും. 350 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്തു ദീർഘദൂര യാത്ര ചെയ്യുന്നവർക്കാണ് അപ്രതീക്ഷിത സമ്മാനം നൽകുക.

യാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ടാണു വിജയികളെ തിരഞ്ഞെടുക്കുക. കൂടാതെ ഈ റൂട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന 2 കെഎസ്ആർടിസി ജീവനക്കാർക്കു പ്രോത്സാഹന സമ്മാനവും നൽകുമെന്ന് കണ്ണൂർ ചെറുപുഴ കേന്ദ്രമായുള്ള അസോസിയേഷന്റെ കൺവീനർ എം.വി.രാജു പറഞ്ഞു.

പെർള – കുമളി റൂട്ടിലെ ബസിലേക്കു യാത്രക്കാരെ ആകർഷിക്കാനും ഓൺലൈൻ ബുക്കിങ് വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി. കാസർകോട്, കണ്ണൂർ ജില്ലക്കാർക്കു ഭീമനടി, ചെറുപുഴ എന്നിവിടങ്ങളിൽ വച്ചു സമ്മാനം നൽകും.

ഈ ജില്ലകൾക്കു പുറത്തുള്ളവർക്കു സമ്മാനം ലഭിച്ചാൽ മൊബൈൽ നമ്പറിൽ വിവരം അറിയിച്ചശേഷം ബസ് ജീവനക്കാർ മുഖേന സമ്മാനം എത്തിച്ചു നൽകാനാണു തീരുമാനം.


കാസർകോട് ജില്ലയിലെ പെർളയിൽ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോതമംഗലം, കട്ടപ്പന വഴി പിറ്റേന്ന് രാവിലെ 7ന് കുമളിയിൽ എത്തുന്നതാണു സർവീസ്. നേരത്തേ  കാഞ്ഞങ്ങാട് – ബെംഗളൂരു സർവീസിന് ഇത്തരത്തിൽ സമ്മാന പദ്ധതി ആവിഷ്കരിച്ചതു മികച്ച നേട്ടം കൈവരിച്ചിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!