San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തെങ്ങുതരും കാർബൺ ക്രെഡിറ്റ്: വിൽക്കാം, പണംനേടാം; നാളികേര വികസനബോർഡ് താത്പര്യപത്രം ക്ഷണിച്ചു



കാർബൺ ക്രെഡിറ്റ് വിപണിയിൽ നാളികേരകൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്താൻ നാളികേര വികസനബോർഡ് (സി.ഡി.ബി.) വഴിതുറക്കുന്നു. തെങ്ങുകൃഷി അധിഷ്ഠിത കാർബൺ ക്രെഡിറ്റ് പദ്ധതി രൂപകൽപ്പന ചെയ്യുന്നതിനും നടപ്പാക്കാനും പരിചയമുള്ള ഏജൻസികളിൽനിന്ന് ബോർഡ് താത്പര്യപത്രം ക്ഷണിച്ചു. കാർബൺ ക്രെഡിറ്റ് സൃഷ്ടിച്ച്, അത് വിപണനംചെയ്ത് കർഷകർക്ക് അധികവരുമാനം ലഭ്യമാക്കാവുന്ന പദ്ധതിയാണിത്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡ് വേർതിരിച്ച് സംഭരിക്കാനും അന്താരാഷ്ട്രതലത്തിൽ പ്രചാരമേറിവരുന്ന രീതിയാണ് കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കലും വിപണനവും. നാളികേരകൃഷിക്ക് ഇതിൽ ഏറെ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ബോർഡ് ഈ രംഗത്തേക്കിറങ്ങുന്നത്. തെങ്ങിന് ബാധകമായ ശാസ്ത്രീയ കാർബൺ അക്കൗണ്ടിങ് രീതികൾ തിരിച്ചറിയുകയാണു ലക്ഷ്യം. ശേഷം ബോർഡ് ഇതൊരു പദ്ധതിയായി നടപ്പാക്കുമെന്ന് ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ മാതൃഭൂമിയോട് പറഞ്ഞു.

എന്താണ് കാർബൺ വിപണി…

ഒരു മെട്രിക് ടൺ കാർബൺ ഡൈ ഓക്‌സൈഡോ ഹരിതഗൃഹ വാതകമോ അന്തരീക്ഷത്തിൽനിന്ന് കുറയ്ക്കുകയോ വേർതിരിച്ചെടുക്കുകയോ ചെയ്താൽ അത് ഒരു കാർബൺ ക്രെഡിറ്റിന് തുല്യമാണ്. ഈ പ്രക്രിയ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നടപ്പാക്കാനും സാക്ഷ്യപ്പെടുത്താനും അംഗീകൃത ഏജൻസികളുണ്ട്. ക്രെഡിറ്റുകൾ വിൽക്കാനും വാങ്ങാനും ആഗോളതലത്തിൽ എക്‌സ്‌ചേഞ്ചുകളുമുണ്ട്.

വലിയതോതിൽ കാർബൺ പുറന്തള്ളുന്ന വ്യവസായശാലകൾ ഇത് കുറച്ചില്ലെങ്കിൽ, കാർബൺ ബഹിർഗമനം കുറച്ചതിലൂടെ മറ്റാരെങ്കിലും സൃഷ്ടിച്ച കാർബൺ ക്രെഡിറ്റ് ഇവർ വാങ്ങണം. കാർബൺ ബഹിർഗമനം കുറയ്ക്കുന്ന കമ്പനികൾക്കാകട്ടെ തത്തുല്യമായ കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് കിട്ടും. സർക്കാർ നിയന്ത്രിക്കുന്ന നിയന്ത്രിത വിപണിയും സന്നദ്ധ കാർബൺ വിപണിയും നിലവിലുണ്ട്.


ഇന്ത്യയിൽ 2023-ൽ കേന്ദ്രം വിജ്ഞാപനംചെയ്ത കാർബൺ ക്രെഡിറ്റ് ട്രേഡിങ് പദ്ധതി വഴിയാണ് നിയന്ത്രിതവിപണിയുടെ പ്രവർത്തനം. 490 വ്യവസായങ്ങൾ ഈ പദ്ധതിയുടെ പരിധിയിലുണ്ട്. കാർഷികമേഖലയിലെ കാർബൺ ക്രെഡിറ്റ് പദ്ധതികൾ പ്രധാനമായും സന്നദ്ധ കാർബൺ വിപണി വഴിയാണ് നടപ്പാക്കുന്നത്. ഒരു പ്രോജക്ട് ഡിവലപ്പറെ കണ്ടെത്തുകയാണ് ആദ്യപടി. നാളികേര വികസന ബോർഡ് തുടക്കമിട്ടത് ഇതിനാണ്. ഇവർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കും പിന്നീട് കൃഷി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!