കുമളി സര്‍ക്കാര്‍ സ്കൂളിനു പുതിയ കെട്ടിടം
കുമളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 1.47 കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആധുനികരീതിയിലുള്ള 5 ക്ലാസ് മുറികള്‍,ഓഫീസ് മുറി, സ്റ്റാഫ് മുറികള്‍, ആധുനിക ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഉണ്ട്. രണ്ടു കോഴ്സുകളിലായി 120 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനംവാഴൂര് സോമന് എം എല്‍ എ നിര്‍വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാരിച്ചന്‍ നീറണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ജയിംസ്, കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെഎം സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നോളി ജോസഫ്, രജനി ബിജു, പിടിഎ പ്രസിഡണ്ട് ജെസ്സി ജയപ്രകാശ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇടുക്കി എംകെ ലോഹിദാസന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ട്രീസ തോമസ്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കടുത്തു .