Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നിയന്ത്രണം വിട്ട കാർ ഇടിച്ച് കോൺക്രീറ്റ് ബാരിയർ തോട്ടിൽ പതിച്ചു. കട്ടപ്പനകുന്തളംപാറ റേഷൻ കടയ്ക്ക് സമീപമാണ് ഞായറാഴ്ച്ച അപകടം ഉണ്ടായത്

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് അമിത വേഗത്തിൽ എത്തിയ സിഫ്റ്റ് കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ട് കോൺക്രീറ്റ് ബാരിയറുകൾ തോട്ടിൽ പതിച്ചു.
തോട്ടിൽ ബരിയറുകൾ കിടക്കുന്നതിനാൽ വെള്ളമുഴുക്ക് തടസ്സപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു.
മഴക്കാലത്ത് ശക്തമായി വെള്ളമെഴുക്ക് ഉള്ള തോടാണ് ഇത്.
മാത്രമല്ല കട്ടപ്പന ടൗണിൽ നിന്നുമുൾപ്പെടെയുള്ള മാലിന്യങ്ങളും ഇതിലൂടെയാണ് ഒഴികി പോകുന്നത്.
വലിയ കോൺക്രീറ്റ് ബരിയറുകൾ തോട്ടിൽ കിടക്കുന്നതിനാൽ മാലിന്യങ്ങൾ തങ്ങി നിൽക്കാൻ സാധ്യത എറേയാണ്.
സംഭവത്തിന് ഉത്തരവാദികളായവരെ കൊണ്ട് ഇതിന്റെ പരിഹാരം ഉണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു









































































