സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജി ക്വിസ് മത്സരം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഗാന്ധിജി ക്വിസ് (ഓണ്‍ലൈന്‍ മത്സരം) സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ സ്‌കൂളുകളില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും.
മഹാത്മാഗാന്ധിയുടെ ജീവിതം അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒക്ടോബര്‍ 6 ന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജില്‍ ഓരോ വിഭാഗത്തിലും അഞ്ചു ചോദ്യങ്ങള്‍ വീതം പ്രസിദ്ധീകരിക്കും. അന്ന് രാത്രി 11 മണി വരെ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഉത്തരങ്ങള്‍ നല്‍കാം. അതിനു ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കില്ല. ഉത്തരങ്ങള്‍ക്കു താഴെ, വിദ്യാര്‍ഥിയുടെ പേരും വീട്ടുവിലാസവും രക്ഷാകര്‍ത്താവിന്റെയോ കുട്ടിയുടെയോ ഫോണ്‍ നമ്പറും സ്‌കൂളിന്റെ പേരും സ്ഥലവും രേഖപ്പെടുത്തണം. ഇ-മെയിലിന്റെ വിഷയത്തില്‍ Gandhi Quiz 2025 എന്ന് എഴുതണം. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുന്നവരെയാണ് ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുക. എല്ലാ ചോദ്യത്തിനും ആരും ശരിയുത്തരം നല്‍കിയില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്നവരെ പരിഗണിക്കും. കൂടുതല്‍ പേര്‍ ശരിയുത്തരം അയച്ചാല്‍
ഒക്ടോബര്‍ 7 ന് നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും.
ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഫേസ് ബുക്ക് പേജിന്റെ ലിങ്ക്: https://www.facebook.com/share/1J9YV5Vnqi/
കൂടുതല്‍ വിവരങ്ങള്‍ക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0486 2233036
















































































































