San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഹരിപ്പാട് സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ കെഎസ്ഇബി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പരാതി



ഹരിപ്പാട് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പരാതി. 25 ലക്ഷം രൂപയും മകള്‍ക്ക് ജോലിയുമായിരുന്നു കെഎസ്ഇബിയുടെ വാഗ്ദാനം. എന്നാല്‍, പരമാവധി രണ്ട് ലക്ഷം രൂപയെ നല്‍കാനാവൂ എന്നാണ് കെഎസ്ഇബിയുടെ നിലവിലെ നിലപാട്. 025 ഒക്ടോബറിലായിരുന്നു ഹരിപ്പാട് പള്ളിപ്പാട് പാടശേഖരത്തില്‍ അപകടം. പള്ളിപ്പാട് സ്വദേശിനി സരളയാണ് പൊട്ടി വീണ സ്റ്റേ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 25 ലക്ഷം രൂപയും മകള്‍ക്ക് ജോലിയും നല്‍കാമെന്ന് കെഎസ്ഇബി വാക്ക് നല്‍കിയതായി കുടുംബം. പറയുന്നു. ഒരു വര്‍ഷത്തിനിടെ നല്‍കിയത് ഒരു ലക്ഷം രൂപ മാത്രം. ഓഫീസില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപെടുത്തുന്നതായും സരളയുടെ മകള്‍ നീതു പറഞ്ഞു.കെഎസ്ഇബിയുടെ വൈദ്യുതി സുരക്ഷ പദ്ധതി പ്രകാരം അപകടമരണങ്ങള്‍ക്ക് നല്‍കാനാവുക പരമാവധി രണ്ട് ലക്ഷം രൂപയാണെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. 25 ലക്ഷം രൂപ നഷ്ടപരിഹാരമെന്ന വാഗ്ദാനം കെഎസ്ഇബി നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button