Idukki വാര്‍ത്തകള്‍
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കെ.സി ജോർജ് അനുസ്മരണം നടന്നു

കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കെ.സി ജോർജ് അനുസ്മരണം നടന്നു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു
കട്ടപ്പനയെ കേരളത്തിന് പ്രത്യേകിച്ച് കലാ – സാഹിത്യ മേഖലയിൽ പരിചയപ്പെടുത്തിയ കെ സി ജോർജിന്റ്
അനുസ്മരണമാണ് അമ്പലക്കവല നാഷണൽലൈബ്രറിയിൽ നടന്നത്.
രണ്ട് വർഷം മികച്ച നാടക രചനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവർഡ് നേടിയ Kc യുടെ വേർപാട് കല സാഹിത്യ മേഖലയിൽ നികത്താനാകാത്തതാണ്.
നാഷണൽ ലൈബ്രറിയും നാഷണൽ SHG യും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് തങ്കച്ചൻ പുരയിടത്തിൽ അദ്ധ്യക്ഷനായിരുന്നു.
മാധ്യമ പ്രവർത്തകൾ M.C ബോബൻ അനുസ്മരണ പ്രഭാഷണം നടത്തി.
സിനിമാ നാടക അഭിനേതാവ് GK പന്നാംങ്കുഴി,ലൈബ്രറി
സെക്രട്ടറി TB ശശി എന്നിവർ സംസാരിച്ചു.









































































