Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എൻ എസ് എസ് വോളണ്ടിയർമാർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

മരിയാപുരം സെന്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ എൻ എസ് എസ് വോളണ്ടിയർമാർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു. ജില്ലാ പോലീസിലെ സ്വയം പ്രതിരോധം പരിശീലനം ലഭിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി, സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൂൾ പ്രിൻസിപ്പൾ ജിജി, എൻ എസ് എസ് നോഡൽ ഓഫീസർ അബി എന്നിവർ സന്നിഹിതരായിരുന്നു.
ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 എന്ന നമ്പരിൽ ബന്ധപ്പെടുക.













































































