Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അടിമാലി ഗവൺമെന്റ് ഹൈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു

അടിമാലി ഗവൺമെന്റ് ഹൈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് കരിമണൽ പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് സി ആർ, എസ് പി സി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
അടിമാലി പോലീസ് ഇൻസ്പെക്ടർ ലൈജുമോൻ ക്യാമ്പിന് ആശംസകൾ അറിയിച്ചു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തിൽ സന്തോഷ് സി ആർ ക്ലാസ് നയിച്ചു. റിട്ടയേഡ് സബ് ഇൻസ്പക്ടർ സതീഷ്, സിവിൽ പോലീസ് ഓഫീസർ സബിത, സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ, അധ്യാപകരായ ജസ്റ്റിൻ, ആശ എന്നിവർ നേതൃത്വം നൽകി.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.













































































