Idukki വാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് മർത്താസ് ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ഓട്ടോ ഡ്രൈവർ ജിജി കുര്യനെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന വള്ളക്കടവ് റൂട്ടിൽ സെൻ്റ് മർത്താസ് ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.
മൂന്ന് റോഡുകൾ ചേരുന്ന വളവിൽ വാഹനങ്ങൾ അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം.
കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിൽ നിന്ന് വന്ന കരുണാപുരം സ്വദേശിയുടെ കാർ പള്ളിക്കവല ഭാഗത്തുനിന്നും അമ്പലക്ക വലക്ക് വന്ന ഓട്ടോറിക്ഷാ യിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു.
ഓട്ടോയുടെ അടിയിൽ പെട്ട ഡ്രൈവർ ജിജി കുര്യനെ കാർ ഉടമയുടെ നേതൃത്വത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
















































































































