കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മൃഗാശുപത്രിയിൽ ഒരു വർഷത്തിൽ അധികമായി ഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് വമ്പിച്ച പ്രതിഷേധ ധർണ്ണ
കട്ടപ്പന മേഖലയിലെ നിരവധിയായ ക്ഷീരകർഷകരുടെയും മൃഗഉടമകളുടെയും ആശ്രയമായിരുന്ന കട്ടപ്പന ഗവണ്മെന്റ് മൃഗശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല.മൂന്ന് ഡോക്ടർമാർ വേണ്ടിടത്താണ് ഇപ്പോൾ ഒരു ഡോക്ടർ പോലും ഇല്ലാതെ ആശുപത്രി അനാഥ അവസ്ഥയിൽ തുടരുന്നത്. ഇത് മൂലം നാൽക്കാലികൾക്ക് ആവശ്യമായ ചികിത്സ നൽകുവാനോ മരുന്ന് നൽകുവാനോ ഉടമകൾക്ക് കഴിയുന്നില്ല. മൃഗശുപത്രിയിൽ ആശ്വശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 10ബുധനാഴ്ച ന രാവിലെ പത്ത് മണിക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തപ്പെടുകയാണ്. കർഷക കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ജോസ് മുത്താനാട്ട് ധർണ്ണ ഉൽഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് തങ്കച്ചൻ പാണാട്ട് അധ്യക്ഷത വഹിക്കും. കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും നേതാക്കൾ പങ്കെടുക്കും
















































































































