യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ എം.ഡി.എം.എ.യുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു അറസ്റ്റിലായവരിൽ യുവതിയും ഉൾപ്പെട്ടിട്ടുണ്ട്

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ എം.ഡി.എം.എ.യുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ യുവതിയും ഉൾപ്പെട്ടിട്ടുണ്ട്.
പാലയോട്ടെ എം.പി. മജ്നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ. മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ. സഹദ് (28), പഴയങ്ങാടിയിലെ കെ. ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ. സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.
ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളിൽ നിന്ന് 27.82 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്.
ലഹരി വില്‍പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.
എം.ഡി.എം.എ വില്‍പ്പനക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇലക്ട്രോണിക് ത്രാസും കണ്ടെത്തി.
കൂടാതെ പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു
















































































































