സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല

സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടയെന്നും മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.
കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ ഈ തീരുമാനം. അതേസമയം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്
ൾക്ക് സന്തോഷ വാർത്ത; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല