San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കി



ട്രാക്ക് നിർമാണ ജോലികളെ തുടർന്ന് കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

സൗത്ത് സെൻട്രൽ റെയിൽവേയിലെ ട്രാക്ക് നിർമാണ ജോലികളെ തുടർന്നുള്ള ഗതാഗതം നിയന്ത്രണത്തെ തുടർന്ന് ആണ് നടപടി.

ആഗസ്റ്റ് 15, 18 തീയതികളിലെ കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647), ആഗസ്റ്റ് 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത്-കോർബ സൂപ്പർഫാസ്റ്റ് (22648 ), ഒക്ടോബർ 10, 12 തീയതികളിലെ ഗോരക്പൂർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ്

(12511), ഒക്ടോബർ 13ലെ ബറായൂണി-എറണാകുളം ജങ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521), ഒക്ടോബർ 17ലെ എറണാകുളം ജങ്ഷൻ-ബറായൂനി രപ്തിസാഗർ എക്സ്പ്രസ് (12522) എന്നീ ട്രെയിനുകൾ ആണ് പൂർണമായും റദ്ദാക്കിയത്.


അതേസമയം കോട്ടയം യാർഡിലെ നടപ്പാലം പൊളിച്ചു മാറ്റൽ ജോലികളെ തുടർന്ന് ആഗസ്റ്റ് 16 മുതൽ 31 വരെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

ആഗസ്റ്റ് 16, 17, 19, 23, 29 തീയതികളിലെ കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326) ഏറ്റുമാനൂരിൽ നിന്നായിരിക്കും നിലമ്പൂരിലേക്കുള്ള സർവീസ് ആരംഭിക്കുക.

അതുപോലെ ആഗസ്റ്റ് 19, 22, 24, 26, 30 തിയതികളിലെ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325) ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.

കൂടാതെ ആഗസ്റ്റ് 26 നുള്ള മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ (06164) യാത്രാമധ്യേ അരമണിക്കൂർ പിടിച്ചിടും






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button