Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലബ്ബക്കട ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ് എം എസ് ഡബ്ലിയു വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ ക്യാമ്പ് പൂർത്തിയായി



ലബ്ബക്കട ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ് എം എസ് ഡബ്ലിയു വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ ക്യാമ്പ് പൂർത്തിയായി .
കുട്ടിക്കാനത്ത് യുഫോറിയ എന്ന പേരിലാണ് പരിപാടി നടത്തിയത്.

കാഞ്ചിയാർ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിലേ എം എസ് ഡബ്ലിയു രണ്ടാംവർഷ വിദ്യാർഥികളാണ് ഒന്നാംവർഷ വിദ്യാർഥികൾക്കായി ഇൻഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് ക്യാമ്പ് നടന്നത്.സമൂഹത്തിലെ പ്രശ്നങ്ങളും വ്യക്തിഗത പ്രതിസന്ധികളും പഠിച്ച് സമൂഹത്തിനും മറ്റുള്ളവർക്കുമായി മാറ്റത്തിന്റെ വെളിച്ചം പകരുന്ന സോഷ്യൽ വർക്ക്‌ ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് അറിവ് പകരുകയും സർഗാത്മക ശേഷിയെ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇൻഡക്ഷൻ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.
ഇതിനായി ആദ്യഘട്ട പരിശീലനം എന്നോണം ആണ് ക്യാമ്പ് നടന്നത്.

സോഷ്യൽ വർക്കിന്റെ രീതികളും അവ സമൂഹത്തിന് ഉണ്ടാക്കുന്ന മാറ്റങ്ങളും, ആവശ്യകതയും സേവന രംഗത്ത് ഔദ്യോഗികത കൊണ്ടുവരുന്നത് സംബന്ധിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണങ്ങൾ നൽകി . വിവിധങ്ങളായ മാനസിക ഉല്ലാസ മത്സരങ്ങളോടെയുമാണ് ക്യാമ്പ് പൂർത്തിയാക്കിയത്. അവസാന ദിനം ട്രക്കിങ്ങും സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥി കോഡിനേറ്റേഴ്സ് ആയ ആർ നവീൻ, സാന്ദ്ര ടി ലാലു, ഫാക്വൽറ്റി കോഡിനേറ്റർ അഖില മരിയ ജോഷി, എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ ആഷിഷ് ജോർജ് മാത്യു, എലിസബത്ത് ജോസ് എന്നിവരും ഉണ്ടായിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!