പുതിയ കെട്ടിടത്തിൽ തിളങ്ങി വാഗമൺ പൊലീസ് സ്റ്റേഷൻ. ഉദ്ഘാടനം ഓഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും

നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഓഗസ്റ്റ് 12ന് നടക്കും. വൈകുന്നേരം 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
വാഗമൺ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മൂന്ന് നിലകളിലായാണ് വാഗമൺ പോലീസ് സ്റ്റേഷൻ പണിതുയർത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുറികൾ, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോർഡ് റൂം, മൂന്ന് ലോക്കപ്പുകൾ, വികലാംഗ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെ 23 റൂമുകളും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഗമൺ പൊലീസ് സ്റ്റേഷനുവേണ്ടി 1 കോടി 99 ലക്ഷത്തി അൻപ്പത്തി ആയായിരം രൂപയാണ് നിർമ്മാണ ചെലവ്.
ഉദ്ഘാടന സമ്മേളനത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.









































































