“മക്കൾ അറിയാൻ….മക്കളെ അറിയാൻ” ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ 9/08/2025 തിയതി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന കൂവപ്പളളി പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി “മക്കൾ അറിയാൻ….മക്കളെ അറിയാൻ” എന്ന ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































