യു.ഡി.എഫ് ജില്ലാ നേതൃസംഗമവവും പിജെ ജോസഫ് എംഎൽഎ യെ ആദരിക്കലും

ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കൂടുതൽ കെട്ടുറപ്പോടും ഐക്യത്തോടും കൂടി നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മണ്ഡലം ചെയർമാൻ-കൺവീനർമാർ മുതലുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് യു.ഡി.എഫ് ഏകദിന നേതൃസംഗമം ഓഗസ്റ്റ് 16-ന് രാവിലെ 10 മുതൽ 4 വരെ മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് യോഗം അന്തിമ രൂപം നൽകും തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട ദേശീയ-സംസ്ഥാന-പ്രാദേശിക വിഷയങ്ങളും പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യും. വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സി.പി മാത്യു, അഡ്വ.എസ് അശോകൻ, പ്രൊഫ.എം.ജെ ജേക്കബ്, കെ.എം.എ ഷുക്കൂർ, ജി വർഗീസ്, കെ.എ കുര്യൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ ശതാഭിഷിക്തനായ യു.ഡി.എഫിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാവ് പി.ജെ ജോസഫ് MLA -യെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആദരിക്കും അനുമോദനയോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ്, എം.പി മുഖ്യപ്രഭാഷണം നടത്തും. ആശംസകൾ നേർന്നുകൊണ്ട് അഡ്വ ഇ.എം അഗസ്തി എക്സ്.എം.എൽ.എ, റോയി കെ പൗലോസ്, റ്റി.എം സലിം, അഡ്വ. തോമസ് പെരുമന, അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, സുരേഷ് ബാബു, നോബിൾ ജോസഫ്, പി.എം അബ്ബാസ്, പി.സി ജയൻ, സാബു മുതിരക്കാല തുടങ്ങിയ നേതാക്കൾ സംസാരിക്കും.









































































