കട്ടപ്പന കൊച്ചുതോവാളയിലെ ലഹരി സംഘങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കട്ടപ്പന കൊച്ചുതോവാളയിലാണ് ലഹരി സംഘങ്ങൾ അഴിഞ്ഞാടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച ലഹരി സംഘങ്ങൾ വീടുകളിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു. സാമൂഹികവിരുദ്ധരുടെ ശല്യം മേഖലയിൽ വർദ്ധിക്കുകയാണന്നും വഴിയിൽ കൂടെ നടക്കാൻ പറ്റാത്ത സാഹചര്യമാണന്നും നട്ടുകാർ പറയുന്നു. ആക്രയവുമായി ബന്ധപ്പെട്ട് കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഇളുതുരുത്തിയിൽ ഷെബിൻ മാത്യു (32), മൂത്തേടത്ത് മഠത്തിൽ വീട്ടിൽ എബിൻ മാത്യു (25), മൂത്തേടത്ത് മഠത്തിൽ ബിബിൻ മാത്യു (31), പുൽപ്പാറയിൽ സബിൻ സഞ്ജയ് (21), മേട്ടുക്കുഴി സ്വദേശി വണ്ടാളക്കുന്നേൽ അഭിജിത്ത് ജോസഫ് (32), ഓണാട്ട് രാഹുൽ എസ് (27), വലിയപാറ സ്വദേശി പാലക്കൽ സോബിൻ ജോസഫ് (25), പൊട്ടൻകാട് ബൈസൻവാലി സൊസൈറ്റിമേട് ഭാഗത്ത് കളിയിക്കൽ ശ്രീനാഥ് സോമൻ (32), കൊച്ചുതോവാള പുത്തൻപുരയ്ക്കൽ വിഷ്ണു രവീന്ദ്രൻ (26), പാറക്കടവ് ഭാഗത്ത് മഴുവനക്കുന്നേൽ സരൻ ശശി (27) എന്നിവരെ കട്ടപ്പന പോലീസ് പിടികൂടിയിരുന്നു.
കൊച്ചുതോവാളയിൽ അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തുക, ലഹരി സംഘങ്ങൾക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് സി പി ഐ (എം) ൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചു തോവാളയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സി പി ഐ (എം) ജില്ലാ സെക്രട്ടറി സി.വി വർഗീസ് പ്രതിഷേധം ഉദ്ഘാടനം ചെയ്യും













































































