Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഴവര ഗവൺമെൻ്റ് ഹൈസ്കൂളിൽമീഡിയ ക്ലബ്ബിന് തുടക്കമായി

ഇടുക്കി പ്രസ് ക്ലബ് നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന മാധ്യമ ബോധവത്കരണ പരിശീലന പരിപാടിയായ മീഡിയ ക്ലബ്ബിന് വാഴവര ഗവ. ഹൈസ്കൂളിൽ തുടക്കമായി. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് വി.വി ബിനീഷ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് വിനോദ് കണ്ണോളിൽ പദ്ധതി വിശദീകരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ ബെന്നി കുര്യൻ, പ്രശാന്ത് രാജു എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ബിന്ദു ജസ്റ്റീന സ്വാഗതവും ഹെഡ്മാസ്റ്റർ പി.വി സുമേഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുട്ടികളുടെ പരിശീലന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് മാധ്യമ പ്രവർത്തകരായ കെ.വി സന്തോഷ് കുമാർ, സോജൻ സ്വരാജ്, അതുൽ നെല്ലൻ, സുബിൻ തോമസ് എന്നിവർ ക്ലാസ് നയിച്ചു.









































































