എൺപത്തിമൂന്നാം ക്വിറ്റ് ഇന്ത്യാ ദിനം ഭാരതീയ ദളിത് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒൻപതാം തീയതി ആചരിക്കും

ഒൻപതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പന രാജീവ്‌ഭവനിൽ വച്ച് നടക്കുന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്യും. ദീർഘകാലം രാജ്യത്തിന് വേണ്ടി സേവനം നടത്തിയ ധീരസൈനികരെ ചടങ്ങിൽ വച്ച് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടുക്കുഴി ആദരിക്കും. കെ പി സി സി സെക്രട്ടറി തോമസ് രാജൻ ക്വിറ്റ് ഇന്ത്യാദിന സന്ദേശം നൽകും. സ്വാതന്ത്ര്യസമരത്തിൽ ദളിതർ വഹിച്ച പങ്ക് എന്ന വിഷയത്തിൽ ഗിന്നസ് അവാർഡ് നേതാവ് ഡോക്ടർ ഗിന്നസ് മാടസ്വാമി പ്രഭാഷണം നടത്തും.ഡി സി സി ഭാരവാഹികളായ ജോർജ് ജോസഫ് പടവൻ, അഡ്വ: കെ ജെ ബെന്നി,എസ് റ്റി അഗസ്റ്റിൻ, കെ ബി സെൽവം,ജയ്‌സൺ കെ ആന്റണി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മുൻ ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി, മണ്ഡലം പ്രസിഡണ്ടുമാരായ സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, നഗരസഭാ ചെയർപേർസൺ ബീനാ ടോമി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അരുൺകുമാർ കാപ്പുകാട്ടിൽ അറിയിച്ചു.







































































































































