പൊന്ന് പൊള്ളുന്നു; പവൻ വില റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 75,200 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 9,400 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73,200 രൂപയുമായിരുന്നു. ഒരാഴ്ചക്കിടെ 2,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
അതേസമയം നാല് മാസത്തിനിടെ പവന് 9,400 രൂപയാണ് കൂടിയത്. ഈ വര്ഷം ഏപ്രില്‍ എട്ടിന് 65,800 രൂപയായിരുന്നു പവന്റെ വില. ട്രംപിന്റെ ഉയര്‍ന്ന താരിഫ് ആഗോള സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് സ്വര്‍ണ വില കുതിക്കാൻ കാരണം.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ആണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്.
അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും









































































