Idukki വാര്‍ത്തകള്‍
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ അസ്ത്ര 2025 സ്കൂൾ കലോത്സവം സംഘടിപ്പിച്ചു

പ്രശസ്ത സിനിമ , ടീവി താരം അജയൻ മാടക്കൽ പരിപാടികൾ ഉത്‌ഘാടനം നിർവഹിച്ചു. നാല് വേദികളിൽ ആയി മുപ്പതിലധികം ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. അഞ്ഞൂറിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
രചനാ മത്സരങ്ങൾ, ആലാപന മത്സരങ്ങൾ , നൃത്തം , സ്കിറ്റ് , മോണോ ആക്റ്റ് , പെയിന്റിംഗ് , ഉപകരണ സംഗീതം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ , പ്രിൻസിപ്പാൾ ഫാ. വർഗീസ് ഇടത്തിച്ചിറ , ഫാ. ജെയിംസ് പ്ലാക്കാട്ട് , ഹണിമോൾ ജോസഫ്, സുമ, ജിബിൻ , നീതുമോൾ തുടങ്ങിയവർ പ്രസംഗിച്ചു .
















































































































