വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണകൾ പുതുക്കി നസ്രാണി ക്രൈസ്തവരുടെ പരമ്പരാഗത വേഷമണിഞ്ഞ് കുരുന്നുകൾ ദിവ്യബലിയിലും വിശ്വാസ പരിശീലനത്തിലും പങ്കെടുത്തത് വേറിട്ട അനുഭവമായി

കാഞ്ഞിരപ്പള്ളി രൂപതയിലെ ഹൈറേഞ്ച് മേഖലയിലുള്ള ചേമ്പളം സെൻറ് മേരീസ് ഇടവകയിലാണ് അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് കുട്ടികൾ പരമ്പരാഗത വേഷം അണിഞ്ഞ് വിശുദ്ധ ബലിയിൽ പങ്കെടുത്തത്.
വിശുദ്ധരെ കൂടുതൽ അറിയുവാനും അവർ വിശുദ്ധിയിലേക്ക് നടന്നടുത്ത വഴികൾ പഠിക്കുവാനും അതുവഴിയെ സഞ്ചരിച്ച് നമുക്കും വിശുദ്ധരായി തീരുവാനും ഇത്തരം സ്മരണകൾ പ്രചോദനമാകണമെന്ന ലക്ഷ്യം വെച്ചുകൊണ്ട് ചെറുപുഷ്പ മിഷൻ ലീഗിൻറെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള വേറിട്ട ആചരണം നടത്തിയത്.
ഇടവക വികാരി ഫാ. ജെയിംസ് വെണ്മാന്തറ ദിവ്യബലി അർപ്പിചച്ച് സന്ദേശം നൽകി.
കുട്ടികൾ ഇതേ വേഷത്തിൽ വിശ്വാസ പരിശീലന ക്ലാസിൽ പങ്കെടുത്തത് മറ്റു കുട്ടികൾക്കും ഏറെ പ്രചോദനകരമായി .
വിശ്വാസ പരിശീലന പ്രഥമ അധ്യാപകൻ സോണി തണ്ണിപ്പാറ,
സി എം എൽ ഭാരവാഹികളായ സി. ലിസ്മിൻ എസ് എച്ച്, ശ്രീമതി. ജെസ്സി കൊച്ചു പറമ്പിൽ, തുടങ്ങിയവർ നേതൃത്വം നൽകി.













































































