Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതകൾക്ക് പോലീസിന്റെ സേവനവും സംരക്ഷണവും

വനിതകൾക്ക് പോലീസിന്റെ സേവനവും സംരക്ഷണവും
ഇടുക്കി വനിതാ സെല്ലിന്റെയും തൊടുപുഴ വനിത ഹെൽപ്പ് ലൈനിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പാറക്കടവിലുള്ള പകൽ വീട്ടിൽ വച്ച് ‘വനിതകൾക്ക് പോലീസിന്റെ സേവനവും സംരക്ഷണവും’ എന്ന വിഷയത്തിൽ സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് തൊടുപുഴ പോലീസ് സൂപ്രണ്ട് ശ്രീ. പി കെ സാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീ. ആർ ഹരി അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ പ്രിയ മധുസൂദനൻ, പ്രമീള പി ഡി എന്നിവർ ക്ലാസുകൾ നയിച്ചു. വനിതാ ഹെൽപ്പ് ലൈനിലെ സിവിൽ പോലീസ് ഓഫീസർമാരായ രജിത, അമ്മു രവി എന്നിവരും സന്നിഹിതരായിരുന്നു. വാർഡ് വികസന സമിതി അംഗങ്ങളായ ശ്രീ. കെ എൻ ഗോപിനാഥൻ, ശ്രീ. ജയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.









































































