ഈട്ടിമരം വീടിനു മുകളിൽ പതിച്ചുവീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയേയും തുടർന്ന് വീടിനുസമീപം നിന്ന വലിയ ഈട്ടി മരം വീടിനു മുകളിലേക്കു പതിച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉപ്പുതറ കോതപാറ അംഗനവാടിക്കു സമീപം താമസിക്കുന്ന വരൂകാലായിൽ ശ്രീലതയുടെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടു കൂടി മരം വീണത്. ശ്രീലതയും ഇവരുടെ 79 വയസുള്ള മാതാവും ഒരു മുറിയിലും, ശ്രീലതയുടെ മകൾ സ്നേഹമോൾ മറ്റൊരു മുറിയിലുമായിരുന്നു കിടന്നുറങ്ങിയിരുന്നത്.
പച്ചകാട് എന്ന സ്ഥലത്തേക്ക് വിവാഹം ചെയ്തയച്ച സ്നേഹമോൾ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
120 ഇഞ്ചോളം വലിപ്പമുള്ള മരത്തിൻ്റെ തലഭാഗമാണ് സ്നേഹമോൾ കിടന്നിരുന്ന മുറിക്കുമുകളിലായി വന്നുപതിച്ചത് ശബ്ദം കേട്ട് പുറത്തേക്കോടിയിറങ്ങിയ ഇവർ പിന്നീട് അമ്മയേയും മുത്തശിയേയും വീടിനു പുറത്തെത്തിക്കുകയായിരുന്നു വീട് ഭാഗികമായി തകർന്നു.
ശ്രീലത ഉപ്പുതറയിലെ വില്ലേജ് ഓഫീസിലും, കാക്ക തോട് ഫോറസ്റ്റ് സെക്ഷൻ ആഫീസിലും പരാതിനൽകി.
നാട്ടുകാർ ചേർന്ന് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുനീക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
















































































































