Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്ത് മുണ്ടൻമുടി വാർഡിലെ ബാലസഭാ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്ത് മുണ്ടൻമുടി വാർഡിലെ ബാലസഭാ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി മുണ്ടൻമുടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. വാർഡ് മെമ്പർ പി ജി സുരേന്ദ്രൻ ,സി ഡി എസ് മെമ്പർ . ജൈനമ്മ, ബാലസഭാ കോഡിനെറ്റെർ അൻസിയ എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
















































































































