Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചേറ്റുകുഴിയിൽ മോഷണം പോയ ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി

ചേറ്റുകുഴിയിൽ മോഷണം പോയ ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി ചേറ്റുകുഴിയിൽ മമ്മുട്ടിൽ സനിഷ് എന്നാ വ്യക്തിയുടെ ഓട്ടോ ആണ് മോഷണം പോയത്.
എന്നും പതിവ് പോലെ രാത്രി കൊണ്ടേ ഇടാറുള്ള ചേറ്റുകുഴി ആയുർവേദ ആശുപത്രിയിയുടെ സമിപം ഓട്ടോറിക്ഷ പാർക്കു ചെയ്തിട്ടാണ് സനീഷ് വീട്ടിലേക്ക് പോയത്.
രാത്രി 12 മണിയോടെ ആണ് മോഷണം നടന്നത് .
തുടർന്ന് നടന്ന തിരിച്ചിലിൽ ചേറ്റു കുഴി അപ്പാപ്പിക്കട കണ്ടതിൽ 12 അടി താഴ്ചയിൽ നിന്ന് ഓട്ടോറിക്ഷ കണ്ടെത്തി.
വണ്ടി പൂർണമായും നശിപ്പിച്ച നിലയിൽ ആയിരുന്നു .
കമ്പം മെട്ട് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് മേൽനടപടി സ്വീകരിക്കുകയും ചെയ്തു













































































