ക്രിയേറ്റിവ് കോർണർ, നവീകരിച്ച മൈതാനം, ഇടുക്കി മീഡിയ ക്ലബ് ജില്ലാതല ഉദ്ഘാടനം മുരിക്കാട്ടുകുടി സ്കൂളിൽ നടന്നു

സ്വാരാജ് : മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കേണ്ടറി സ്കൂളിൽ ക്രിയേറ്റിവ് കോർണർ, നവീകരിച്ച മൈതാനം, മീഡിയ ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് കുസാറ്റു മായി ചേർന്ന് കുട്ടികളിൽ അവരവരുടെ അഭിരുചികൾക്ക് അനുസൃതമായി കേറ്ററിംഗ്, ഫാഷൻ ഡിസൈനിങ്, ഇലക്ട്രിക്കൽ & പ്ലമ്പിങ്, ഇലക്ട്രോണിക്സ്, കൃഷി തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസം നൽകുന്നതാണ് ക്രിയേറ്റ്റീവ് കോർണർ.
നവീകരിച്ച മൈതാനാത്തിന്റെ ഉദ്ഘാടനം ബോൾ അടിച്ചു മിനിസ്റ്റർ നിർവഹിച്ചു.
ഇടുക്കി പ്രെസ്സ് ക്ലബ്ബിന്റെ നേതൃത്വതത്തിൽ കുട്ടികൾക്ക് മാധ്യമ മേഖലയിൽ പഠനം നൽകുന്നതാണ്. മീഡിയ ക്ലബ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരാനാകുന്നേൽ അദ്ധഷത വഹിച്ച യോഗത്തിൽ കാഞ്ചിയർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കട്ട്, മെമ്പർമാരയ തങ്കമണി സുരേന്ദ്രൻ, റോയ് എവിറസ്റ്റ്, മീഡിയ ഭാരവാഹികളായ വിനോദ് കണ്ണോലിൽ, ജയ്സ് വാട്ടപ്പിള്ളിൽ, പി റ്റി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി, പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ, വൈസ് പ്രിൻസിപ്പൽ ഷിനു മനുവേൽ, ഷാജിമോൻ കെ ആർ, അഷ്‌റഫ് ആലങ്കോട് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ഒന്ന് മുതൽ 7വരെയുള്ള കുട്ടികൾക്ക് പഠനൊപകരണങ്ങൾ നൽകി.













































































