Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗങ്ങളും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളുകളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗങ്ങളും നടത്തപ്പെട്ടു. സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്, ഷൈരജ്, മാഹിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



























































































































