Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ രാജകുമാരി, എൻ.എസ്.എസ്.കോളേജിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പ്രവീൺ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വനിതാ സ്വയം പ്രതിരോധ പരിശീലനം നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി, സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലനം കൂടുതൽ ആവശ്യമായ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 നമ്പരിൽ ബന്ധപ്പെടുക.













































































