Idukki വാര്‍ത്തകള്‍
ഒമോയറി – പ്രതിഫലം ഇച്ഛിക്കാത്ത സൽപ്രവർത്തിയുമായി സെന്റ്. സേവ്യേഴ്സിലെ നല്ല പാഠം പ്രവർത്തകർ

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സേവനത്തിന്റെയും, കരുണയുടെയും പ്രാധാന്യം കുട്ടികളുടെ ഹൃദയത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ആശരണർക്കുള്ള ഭക്ഷണ സഹായ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പിടിയരി ശേഖരണം ”ഒമോയറി” വിജയകരവും മാതൃകാപരവും ആയി മാറി എല്ലാം വിദ്യാർത്ഥികളും തന്നെ സ്നേഹസഹകരണവുമായി കൈകോർത്തു ഒരു ദിവസം കൊണ്ട് തന്നെ 325 കിലോ അരി ശേഖരിക്കുകയും അത് നെടുങ്കണ്ടം കരുണാഭവനിലും, താലൂക്ക് ആശുപത്രിയിലെ സൗജന്യ ഭക്ഷണം വിതരണ കേന്ദ്രത്തിലും അർഹമായ മറ്റ് രണ്ട് അനാഥാലയങ്ങൾക്കും വിതരണം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പാൾ അഗസ്റ്റിൻ M. A. റെനി ജോസഫ്, ഡെന്നി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































