Idukki വാര്‍ത്തകള്‍
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമതി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള അനുസ്മരണ പരിപാടികൾ ജൂലൈ 18ന് നടക്കും

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമതി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള അനുസ്മരണ പരിപാടികൾ ജൂലൈ 18വെള്ളിയാഴ്ച കട്ടപ്പന വള്ളക്കടവിലുള്ള സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ വച്ച് നടക്കും. രാവിലെ പതിനൊന് മുപ്പത്തിന് ഛായാചിത്രത്തിൽ പുസ്പർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്യും. അനുസ്മരണ ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ കുട്ടികൾക്കൊപ്പം പ്രവർത്തകർ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം അന്നേ ദിവസം ചിലവിടുമെന്നും ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ പറഞ്ഞു.









































































