Idukki വാര്‍ത്തകള്‍
അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ

2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ച്വേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയുള്‍പ്പെടെയുള്ള പങ്കാളികള്‍ക്കൊപ്പം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ 1.78 ബില്യണ്‍ ഡോളര്‍ (ഏകദേശം 16,600-16,700 കോടി രൂപ) മതിപ്പ് വിലയില്‍ വാങ്ങിതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിജയ്മല്യയും ആര്‍സിബിയും ചര്‍ച്ചയില്‍ നിറഞ്ഞിരിക്കുന്നത്.
















































































































