Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നു.

കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ 2025 ജൂലൈ 18 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ ശേഖരിക്കുകയാണ്.
ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചെയർപേഴ്സൺ ഈ ഡ്രൈവിൻ്റെ ഉല്ഘാടനം നിർവഹിക്കും.
17, 20, 21 വാർഡുകളിലെ വീടുകളിലെ മാലിന്യങ്ങൾ നഗരസഭാ ഓഫീസിനോട് അനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന കളക്ഷൻ പോയിൻ്റിൽ എത്തിക്കേണ്ടതാണ്.
ഇങ്ങനെ കൊണ്ടുവരുന്ന സാധനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില നൽകുന്നതായിരിക്കും. നമ്മുടെ വീടുകളിലെ ഉപയോഗയോഗ്യമല്ലാത്ത ടി വി ,മൊബൈൽ ഫോൺ, ചാർജറുകൾ ലാപ്ടോപ്പ്, മിക്സി തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉല്പന്നങ്ങളും, ട്യൂബ്, ബൾബ്, ബാറ്ററി എന്നിവയും ഇപ്രകാരം ശേഖരിക്കുന്നതാണ്
ബാക്കി വാർഡുകളിലെ ശേഖരണ തീയതിയും സമയവും 18 ന് ശേഷം അറിയിക്കുന്നതാണന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.









































































