Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്: ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടു: അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും



ഉപ്പുതറ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ ഫ്രാൻസിസ് അറയ്ക്കപറമ്പിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്. തന്റെയും കുടുംബത്തിലുള്ളവരുടെയും അക്കൗണ്ട് വിവരങ്ങൾ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആസ്ത‌ി വികസനരേഖ തിരുത്തിയ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് കെ ജെ ജെയിംസ്, പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, ജെയിംസ് തേക്കോബിൽ എന്നിവർ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അതേസമയം ആരോപണം ഉന്നയിക്കുന്ന ഫ്രാൻസിസ് അറക്കപ്പറമ്പിൽ മുഴുവൻ അക്കൗണ്ട് വിവരങ്ങളും ഇതേപോലെ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ തയാറാക്കണമെന്നും കെ ജെ ജെയിംസ് പറഞ്ഞു. ഇതോടൊപ്പം കരാറുകാരനായ വിപിൻ തോമസിനെ കൂട്ട് പിടിച്ച് നടത്തിയ മുഴുവൻ അഴിമതിയുടെയും വിവരങ്ങളും ആസ്തി വികസന രജിസ്റ്റർ തിരുത്തിയ തെളിവുകൾ വച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും അഴിമതിക്ക് കൂട്ടുനിന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കെ ജെ ജെയിംസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!