നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ശനി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഡോ. സുനില്‍ ദേവപ്രഭ പ്രസിഡന്റായും വി.എസ് നിര്‍മ്മല്‍ കുമാര്‍ സെക്രട്ടറിയായും രമേഷ് ഭാസ്‌കര്‍ ട്രഷറാറുമായുള്ള കമ്മറ്റിയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. ഈ വര്‍ഷം ക്ലബ് റോട്ടറി ഡിസ്ട്രിക്ടുമായി സഹകരിച്ച് അശരണര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക, സ്‌കൂളുകളില്‍ ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുക, വിദ്യാര്‍ത്ഥികളുടെ മാനസിക വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുക, ലഹരിക്കെതിരെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്. കൂടാതെ ഒരു ഐ.സി.യു ആംബുലന്‍സിന്റെ സേവനം മേഖലയില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇന്ന് വൈകുന്നേരം ആറിന് നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അടുത്ത വര്‍ഷത്തെ റോട്ടറി ഗവര്‍ണര്‍ ജോഷി ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. സുനില്‍ ദേവപ്രഭ, സജോ ജോസഫ്, ഷിഹാബ് ഈട്ടിക്കല്‍, രമേശ് ഭാസ്‌കര്‍, നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.









































































