റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച്ച നടക്കും

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച്ച നടക്കും.
ജൂലൈ 13 ന് വൈകിട്ട് 6 ന് ഹൈറേഞ്ച് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദീപ് എസ് മണി പ്രസിഡൻ്റായി ചാർജ് ഏറ്റെടുക്കും.
മനുഷ്യസ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകി സന്നദ്ധ സേവന മേഖലകളിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത 14 ദശലക്ഷം അംഗങ്ങളുള്ള സംഘടനയാണ് റോട്ടറി ഇൻ്റർനാഷണൽ .
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഈ മഹാശൃംഖലയിലെ ഒരു കണ്ണിയാണ് ഹൈറേഞ്ചിൻ്റെ തലസ്‌ഥാനമായ കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ. ജാതി- മത- വർണ-ലിംഗ വ്യത്യാസമില്ലാതെ എല്ലായിടത്തും സ്നേഹത്തിന്റെ വെള്ളിവെളിച്ചം എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
ജൂലൈ 11 ന് ഹൈറേഞ്ച്
കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രദീപ് എസ് മണി പ്രസിഡൻറായും, രാജീവ് കെ.എസ് സെക്രട്ടറിയായും, രാജേഷ് നാരയണാൻ ട്രഷറർ ആയും പുതിയ ഒരു റോട്ടറി വർഷത്തിൻ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിൻ്റ് ചാർജ് ഏറ്റെടുക്കും.
പുതുതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ, വായനയെ പ്രോത്സാഹിപ്പിക്കൽ, പ്രാഥമിക വിദ്യാഭ്യാസ സഹായ പദ്ധതികൾ, ആലംബഹീനർക്ക് ഒരു കൈത്താങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ, ജൈവകൃഷി പ്രോത്സാഹനം, നേത്ര ചികിത്സാ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, വയോജനപരിപാലനം, കിടപ്പുരോഗികൾക്കായി കരുതൽ പദ്ധതികൾ, രക്തദാന ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്ക് ടൂർ പ്രോഗ്രാം, നഗര ശുദ്ധീകരണം, വാട്ടർ സാനിറ്റേഷൻ പദ്ധതികൾ, സ്‌കൂൾ കുട്ടികൾക്കുള്ള വിവിധ പദ്ധതികൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളിലൂടെയാണ് ഈ വർഷം റോട്ടറി കടന്നു പോകുന്നത്.
യോഗത്തിൽ പുതിയ 10 അംഗങ്ങൾ അംഗത്വം സ്വീകരിക്കും.
വാർത്ത സമ്മേളനത്തിൽ മനോജ് അഗസ്റ്റിൻ, പ്രദീപ് .എസ്. മണി, ‘ആഭിലാഷ് എ.എസ്, രാജീവ് കെ. എസ്, രാജേഷ് നാരയണൻ , തോമസ് മാത്യൂ, ജോസ് സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.









































































