മരിയാപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും

–പണി പൂര്‍ത്തീകരിച്ച ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനം
–ഭൂരഹിതര്‍ക്ക് ആധാരം കൈമാറല്‍
–കൊച്ചുകരിമ്പന്‍ സിഎസ്‌ഐ കുന്ന് സ്‌കൂള്‍പ്പടി റോഡ് നിര്‍മ്മാണ ഉദ്ഘാടനം
അതിദരിദ്ര്യ കുടുംബങ്ങള്‍ക്ക് മരിയാപുരം പഞ്ചായത്ത് വാങ്ങി നല്‍കുന്ന സ്ഥലത്തിന്റെ ആധാരം കൈമാറലും പണി പൂര്‍ത്തീകരിച്ച നാല് ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനവും കൊച്ചുകരിമ്പന്‍ സിഎസ്‌ഐ കുന്ന് സ്‌കൂള്‍പ്പടി റോഡ് നിര്‍മ്മാണ ഉദ്ഘാടനവും ഇന്ന് (11) രാവിലെ 11ന് കൊച്ചുകരിമ്പനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ആധാരം കൈമാറും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് സ്ഥലം നല്‍കിയ വ്യക്തിയെ ആദരിക്കും.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് കുടുംബങ്ങള്‍ക്ക് മരിയാപുരം പഞ്ചായത്തും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേര്‍ന്ന് ഭൂമി വാങ്ങി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണത്തില്‍ നിന്ന് 45 ലക്ഷവും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയും മുതല്‍ മുടക്കിയാണ് സിഎസ്ഐ കുന്ന് സ്‌കൂള്‍പ്പടി റോഡ് നിര്‍മ്മിക്കുന്നത്.









































































